Latest NewsGulf

എണ്ണ കപ്പലുകൾ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ഇറാനെന്ന് വ്യക്തമാക്കി അമേരിക്ക രം​​ഗത്ത്

എണ്ണ കപ്പലുകൾ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ഇറാനെന്ന് വ്യക്തമാക്കി അമേരിക്ക, ഫുജൈറ തീരത്ത്നാല്എണ്ണ കപ്പലുകൾക്കുനേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാൻ തന്നെയെന്ന്
അമേരിക്ക. ഇതുമായി ബന്ധപ്പെട്ട്വിവിധ രാജ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടയിലാണ്
അമേരിക്കയുടെ വെളിപ്പെടുത്തൽ. സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളെ ആയുധമണിയിക്കാനുള്ള നീക്കത്തെയും ട്രംപ്ഭരണകൂടം ന്യായീകരിച്ചു.

കൂടാതെ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറിക്കു പിന്നിൽ ഇറാന് പ്രത്യക്ഷ പങ്കുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്പോം യോ കുറ്റപ്പെടുത്തി. ഗൾഫ് സമുദ്രത്തിൽ കൃത്യമായ ചില പദ്ധതികൾ ഇറാനുണ്ടെന്നും അത് മുൻകൂട്ടി കണ്ടാണ് യുദ്ധ കപ്പലുകൾ അയച്ചതെന്നുമാണ് മൈക് പോംപിയോ നൽകുന്ന വിശദീകരണം. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിലാണ് ഇറാൻ ഏർപ്പെട്ടിരിക്കുന്നത് . ഈ സാഹചര്യത്തിലാണ് ഗൾഫ്
രാജ്യങ്ങൾക്ക് യു.എസ് കോൺഗ്രസിന്റെ അനുമതി മറികടന്നും ആയുധങ്ങൾ അനുവദിക്കാൻ കഴിഞ്ഞ ദിവസം ട്രംപ്
ഭരണകൂടം തീരുമാനിച്ചത് .

എന്നാൽ സൗദിക്കു പുറമെ യു.എ.ഇ, ജോർദാൻ എന്നീ രാജ്യങ്ങൾക്കാണ് വൻതോതിൽ ആയുധങ്ങൾ ഉറപ്പാക്കുക. പൊടുന്നനെ തന്നെ ആയുധ ലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവിൽ പ്രസിഡൻറ് ട്രംപ് ഒപ്പുവെക്കുകയായിരുന്നു. 1500 യു.എസ് സൈനികരെയും ഗൾഫിലേക്ക് നിയോഗിച്ചിട്ടുണ്ട് . ആവശ്യമെങ്കിൽ ടുതൽ സൈന്യത്തെ ഗൾഫിലേക്ക് അയക്കുന്ന കാര്യവും അമേരിക്കയുടെ പരിഗണനയിലുണ്ട്
.

shortlink

Related Articles

Post Your Comments

Related Articles


Back to top button