Latest NewsIndia

അനുരാഗ് കശ്യപിന്റെ മകൾക്ക് ഭീഷണി; പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍തു

ബോളിവുഡ് താരം അനുരാഗ് കശ്യപിന്റെ മകളെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍തു. മുംബൈ പൊലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത് കേസ് അന്വേഷണം തുടങ്ങിയത്.
മകളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി അനുരാഗ് കശ്യപ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വൻ വിജയം സ്വന്തമാക്കിയ മോദിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന അനുരാഗ് കശ്യപ് പ്രധാനമന്ത്രിയുടെ അനുയായികളില്‍ നിന്ന് തന്റെ മകള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്‍ഥയും പങ്കുവയ്‍ക്കുകയായിരുന്നു.

അനുരാഗ് കശ്യപിന്റെ മകളുടെ സാമൂഹ്യമാധ്യമത്തിലായിരുന്നു ചിലര്‍ ഭീഷണിമുഴക്കിയത്. ബലാല്‍സംഗം ചെയ്യുമെന്നടക്കമുള്ളതായിരുന്നു ഭീഷണി. എങ്ങനെയാണ് ഇവരെ നേരിടേണ്ടത് എന്നായിരുന്നു അനുരാഗ് കശ്യപ് സാമൂഹ്യമാധ്യമത്തിലൂടെ ചോദിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത കാര്യവും അനുരാഗ് കശ്യപ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മുംബൈ പൊലീസിനും നരേന്ദ്ര മോദിക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button