പരിശീലന പറക്കലിനിടെ വിമാനം അപ്രത്യക്ഷമായി. സൗദിയില്‍ നിന്നുള്ള ട്രെയിനി പൈലറ്റും ഫിലിപ്പിന്‍സുകാരനായ പരിശീലകനുമാണ് വിമാനത്തിലുണ്ടായിരുന്നത്. മെയ് 18ന് ആണ് സംഭവം.
ഫിലിപ്പൈന്‍സിലെ ഒരു വ്യോമയാന സ്‌കൂളില്‍ പഠിക്കുകയായിരുന്ന 23 കാരനായ അബ്ദുള്ള ഖാലിദ് അല്‍ ഷെരീഫിനെയാണ് പരിശീലകനൊപ്പം കാണാതായത്. ഓക്സിഡെന്റല്‍ മൈന്‍ഡറോ പ്രദേശത്ത് വിമാനം പറക്കുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. സൗദി എംബസിയും ഫിലിപ്പീന്‍സിലെ അധികൃതരും ചേര്‍ന്ന് ഒരു വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഫിലിപ്പെന്‍ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി സഹകരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സൗദി എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.
ദുരൂഹ സാഹചര്യത്തില്‍ വിമാനം അപ്രത്യക്ഷമായത് പരിശീലകന്റെ കുടുംബത്തെ സംശയമുനയിലാക്കിയിരിക്കുകയാണ്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. തെളിവുകളും ലഭിച്ച വിവരങ്ങളും അനുസരിച്ച് വിമാനം തട്ടിക്കൊണ്ടുപോയതാണെന്നാണ് കരുതുന്നതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പിതാവ് അബ്ദുള്‍ മജീദ് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments