പ്രവാസികൾക്ക് സന്തോഷവാർത്ത, ഖത്തറിൽ വാട്ട്സ്ആപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു. ഈ സംവിധാനം നേരത്തെ ഖത്തറില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് തടസ്സപ്പെടുകയായിരുന്നു.
ചിലവ് കുറവാണെന്നതാണ് വാടസപ്പ് കോളുകളുടെ മെച്ചം, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറെ സന്തോഷം പകര്‍ന്നു കൊണ്ടാണ് വാട്ട്സ്ആപ്പ് കോളുകള്‍ ഖത്തറില്‍ ലഭ്യമായിത്തുടങ്ങിയത്. വാട്ട്സ്ആപ്പ് കോളുകള്‍ നേരത്തെ ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും 2017 ആദ്യം മുതല്‍ തടസ്സം നേരിട്ടു. സന്ദേശങ്ങള്‍ അയക്കാനും ഫോട്ടോകളും വീഡിയോയകളും ഷെയര്‍ ചെയ്യാനും മാത്രമാണ് പിന്നീട് ഇതുവരെ കഴിഞ്ഞിരുന്നത്.
എന്നാൽ ഓഡിയോ വീഡിയോ കോളിനുള്ള തടസ്സം നീങ്ങിയത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. രാജ്യത്തിനകത്തും നാട്ടിലേക്കും ചുരുങ്ങിയ ചിലവില്‍ വിളിക്കാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതിന്‍റെ തടസ്സം നീങ്ങിയ കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ല.
Post Your Comments