Latest NewsKerala

യുവാവിനെ വെടിവച്ച് കൊന്ന കേസ് : പ്രതി പിടിയിൽ

കട്ടപ്പന : വായനാട്ടിലെ പുൽപ്പള്ളി കാപ്പിസൈറ്റിൽ യുവാവിനെ വെടിവച്ച് കൊന്ന കേസിലെ പ്രതി പിടിയിൽ. കന്നാരംപുഴ സ്വദേശി ചാർളിയെ ആണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട നിഥിൻ പദ്മനാഭനെയും ഇളയച്ഛനെയും വെടിവച്ച ശേഷം കര്‍ണാടക വനത്തിലേക്ക് ഇയാൾ രക്ഷപ്പെട്ടിരുന്നു. തുടർന്നു പോലീസ്  നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വസ്തുവിന്‍റെ അതിര്‍ത്തിയെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് പിന്നാലെ ചാര്‍ളി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. നിധിനൊപ്പം വെടിയേറ്റ പിതൃസഹോദരന്‍ കിഷോര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു. നിധിന് ഇടതു നെഞ്ചിലും കിഷോറിന് വയറിനുമാണ് വെടിയേറ്റത്.

കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രി മുതല്‍ ഇയാള്‍ കാട്ടിനുള്ളില്‍ ഒളിവിലായിരുന്നു. ഇവരെ വെടിവച്ച ശേഷം രാത്രിയോടെ കര്‍ണാടക വനത്തിലേക്ക് കടന്ന ചാര്‍ളിയെ പിടികൂടാൻ നാട്ടുകാരും പൊലീസുകാരും തെരച്ചില്‍ നടത്തി വരികയായിരുന്നു. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് വച്ചായിരുന്നു ചാര്‍ളി വെടിവച്ചത്. കാട്ടില്‍ വര്‍ഷങ്ങളായി സഞ്ചരിച്ച്‌ പരിചയമുള്ള ചാര്‍ളി വിവിധ മൃഗങ്ങളെ വേട്ടയാടിയതടക്കം കേസുകളില്‍ പ്രതിയാണെന്നും കര്‍ണാടകയിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button