Latest NewsIndiaOman

ഒമാനിലെ വെള്ളപ്പൊക്കത്തിൽ കാണാതായ ഇന്ത്യാക്കാരിൽ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു

മസ്‌ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം ഒമാനിലെ ബാനി ഖാലിദ് നദിയിൽ അപകടത്തിൽ പെടുന്നത്. നദി തീരത്ത് കൂടി ഇവർ സഞ്ചരിച്ചിരുന്ന കാർ പൊടുന്നനെ ഉണ്ടായ കാറ്റിലും മഴയിലും ജലനിരപ്പ് തുടർന്ന് ഒലിച്ച് പോവുകയായിരുന്നു.

ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന സർദാർ ഫസൽ അഹമ്മദിൻറെ അച്ഛൻ ഖൈറുള്ള ഖാൻ, അമ്മ ഷബന, ഭാര്യാ ആർഷി, മക്കളായ സിദ്ര, സയീദ്, നൂഹ് എന്നിവരെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. ഇതിൽ ഖൈറുള്ള ഖാന്റെയും സർദാർ ഫസൽ അഹമ്മദിന്റെ മൂത്ത മകൾ സിദ്രയുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഷബാനയുടെയും ആർഷിയിടെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു.

ഫസൽ അഹമ്മദ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. നദീ തീരത്തെ ഒരു മരച്ചില്ലയിൽ പിടിച്ചാണ് ഫസൽ രക്ഷപ്പെടുന്നത്. മഹാരാഷ്ട്ര സ്വദേശികളാണ് ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button