ഭുവനേശ്വര്‍: സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയ യുവതിയെ നാട്ടുകാര്‍ മരത്തില്‍കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒഡിഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിലെ ചണ്ടോള്‍ എന്ന സ്ഥലത്താണ് സംഭവം. ശര്‍മിള മല്ല എന്ന യുവതിയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ്. കിടപ്പറയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
പെൺകുട്ടിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിടുകയും ഒരു സംഘം വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമികള്‍ തൊഴിക്കുകയു അസഭ്യം പറയുകയും ചെയ്തു. മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരെയും ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.
Post Your Comments