കോഴിക്കോട്: കരിങ്കല്ല് കെട്ടുന്ന ജോലിക്കിടെ കോഴിക്കോട് പൊറ്റമ്മലില്‍ വച്ച്
പക്ഷാഘാതമുണ്ടായതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശിയായ പരശുരാമനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
എന്നാൽ പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് എവിടെയാണ് തന്‍റെ വീടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇദ്ദേഹമിപ്പോൾ.
ഒരു വശം പൂർണ്ണമായും തളര്‍ന്ന് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു പരശുരാമൻ. ചികിത്സയെ തുടര്‍ന്ന് പരശുരാമന് സംസാരിക്കാന്‍ സാധിക്കും. എന്നാൽ ഓർമ്മക്കുറവാണ് ഇപ്പോളത്തെ പ്രശ്നം. തമിഴ്നാട്ടിലെ മംഗലംപേട്ടൈ സ്വദേശിയാണ് താനെന്നാണ് ഇദ്ദേഹം പറയുന്നത്.എന്നാൽ ഈ വിലാസത്തില്‍ പൊലീസ് അന്വേഷിച്ചെങ്കിലും പരശുരാമനുമായി ബന്ധമുള്ള ആരെയും കണ്ടെത്താനായില്ല.
തനിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ടെന്നും തലശേരി ടി സി മുക്കില്‍ ബന്ധുക്കള്‍ ജോലി ചെയ്യുന്നുണ്ടെന്നും പരശുരാമന്‍ പറയുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായവുമായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Post Your Comments