ശ്രീകണ്ഠപുരം: ലോട്ടറി ടിക്കറ്റിൽ കൃത്രിമം നടത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അരീക്കാമല സ്വദേശിയായ 55 കാരനാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡ് പരിസരത്തെ ലോട്ടറി സ്റ്റാളിലായിരുന്നു സംഭവം.
കേരള സംസ്ഥാന ഭാഗ്യക്കുറിയായ കാരുണ്യ പ്ലസിന്റെ 40 രൂപയുടെ ടിക്കറ്റിലാണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. അവസാന അക്കങ്ങളായ 5818 ന് 5,000 രൂപ സമ്മാനമുണ്ടായിരുന്നു. 5813 നമ്പർ ലോട്ടറി കൈവശമുണ്ടായിരുന്ന ഇയാൾ മൂന്ന് എന്ന അക്കം ചുരണ്ടിമാറ്റി എട്ട് എന്നാക്കുകയായിരുന്നു.
സംശയം തോന്നിയ ലോട്ടറി സ്റ്റാൾ ഉടമ പോലീസിനെ അറിയിച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് വിട്ടയച്ചു.
Post Your Comments