കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി നീക്കവുമായി പി ജെ ജോസഫ് വിഭാഗം. പി ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഒപ്പ് ശേഖരണം തുടങ്ങി. കോട്ടയത്തെ ജയത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ജോസ് കെ മാണി കരുത്തനായ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റ നീക്കം.
അതേസമയം പാര്‍ട്ടിയുടെ താല്‍ക്കാലിക പാര്‍ട്ടി നേതാവായി ജോസഫിനെ നിയമിക്കും. നാളെ നിയസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ തീരുമാനം. എന്നാല്‍ പുതിയ ചെയര്‍മാനെയും കക്ഷി നേതാവിനെയും ഒരുമിച്ചായിരിക്കും തീരുമാനിക്കുക.
ചെയര്‍മാന്‍ ഉള്‍പ്പടെ നാല് പ്രധാനസ്ഥാനങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന മാണി വിഭാഗത്തിന്റെ ആവശ്യം ജോസഫ് അംഗീകരിച്ചിട്ടില്ല. ഇത് അംഗീകരിക്കുകയാണെങ്കില്‍ പി ജെ ജോസഫിനെ കക്ഷി നേതാവാക്കാം എന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍
സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റ ആവശ്യം.
പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയ രണ്ട് ഘട്ടത്തില്‍ റോഷി അഗസ്റ്റന്‍ കെ എന്‍ ജയരാജ് എന്നീ എംഎല്‍എമാരെക്കൊണ്ട് മാണി വിഭാഗം മറുപടി പറയിപ്പിച്ചു. സമവായമുണ്ടായില്ലെങ്കില്‍ പിളരാമെന്നാണ് മാണി വിഭാഗത്തിന്റ നിലപാട്. എന്നാല്‍ പിളര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കാനാണ് ജോസഫ് വിഭാഗത്തിന്റ മറുപടി.
Post Your Comments