Latest NewsElection NewsIndia

ജഗൻ മോഹൻ റെഡ്ഢി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: നിയുക്ത ആന്ധ്ര മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഢി പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുവരും ചർച്ച നടത്തി.

തെലങ്കാനയുമായുള്ള വിഭജന ശേഷം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്ര സഹായം ആവശ്യമാണെന്നും ജഗ്‌മോഹൻ മോദിയെ അറിയിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നും അതിനായി പ്രവർത്തിക്കുമെന്നും പറഞ്ഞായിരുന്നു ജഗ്‌മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഈ ആവശ്യം ആരാണോ അംഗീകരിക്കുക അവരെയാകും താൻ പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന ഭരണം നേടിയതിനൊപ്പം ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ 22 സീറ്റുകളും സ്വന്തമാക്കിയത് ജഗൻമോഹന്‍റെ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസാണ്‌.

‘ആന്ധ്രാപ്രദേശിന്‍റെ വികസനമുൾപ്പടെ ചർച്ചയായി മികച്ച കൂടിക്കാഴ്ചയായിരുന്നു ആന്ധ്രാ നിയുക്ത മുഖ്യമന്ത്രി ജഗൻമോഹനുമായി നടത്തിയത്. കേന്ദ്രസർക്കാരിന്‍റെ എല്ലാ സഹായങ്ങളും ജഗനുണ്ടാകുമെന്ന് ഉറപ്പ് നൽകി’, കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button