ഇസ്ലാമാബാദ് : നരേന്ദ്രമോദിയുടെയും ബിജെപിയുടേയും തിളക്കമാര്‍ന്ന രണ്ടാം വിജയത്തില്‍ പാകിസ്ഥാന് ചങ്കിടിപ്പേറി. മോദിയുടെ വിജയം പ്രതീക്ഷിയിക്കാതിരുന്ന പാകിസ്ഥാന്‍ മോദിയുടെയും ഇന്ത്യയുടേയും മുന്നില്‍ മുട്ട് മടക്കുന്നു അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പിലെ മിന്നുംവിജയത്തില്‍ നരേന്ദ്രമോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്‍ഖാന്‍ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
മോദിയുടെ ജയം, ശത്രു പാളയത്തിലുള്ള ചൈനയ്ക്കും പാകിസ്ഥാന്റെ അതേ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്.അതേസമയം ലോക്‌സഭാതിരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഗുജറാത്തില്‍ എത്തി. ഗാന്ധിനഗറില്‍ പ്രവര്‍ത്തകരുമായി സംവദിച്ച ശേഷം മോദി, അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കും. സത്യപ്രതിജ്ഞയ്ക്കുമുന്‍പായി അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം, മോദി നാളെ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും.
Post Your Comments