വണ്ടിയിലെ പെട്രോൾ തീർന്ന് പെരുവഴിയിലാകുമെന്ന് മനസിലാക്കിയപ്പോൾ വഴിയിൽ കണ്ട ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയെടുത്ത് പിന്നീട് പ്രായശ്ചിത്തം ചെയ്‌ത് രണ്ട് ഹതഭാഗ്യർ. എടുത്ത പെട്രോളിന് പകരമായി അധികം പെട്രോൾ ബൈക്കിനരികിൽ തിരികെ വെച്ചാണ് തെറ്റ് തിരുത്തിയത്. തെറ്റ് ചെയ്യാനുണ്ടായ കാരണം ബൈക്കിന്റെ ഉടമയെ അറിയിച്ചുകൊണ്ടും ചെയ്‌ത തെറ്റിന് മാപ്പപേക്ഷിച്ച് കൊണ്ടും ഒരു കത്തും ഇതിനൊപ്പം വെക്കുകയുണ്ടായി. ഈ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോയ രണ്ട് ‘ഹതഭാഗ്യരാണ്’ ചെയ്ത് പോയ തെറ്റിന് മാപ്പ് അപേക്ഷിച്ച് കത്ത് എഴുതിയത്.
കത്തിലെ വാചകങ്ങൾ ഇങ്ങനെ:
പ്രിയപ്പെട്ട ചേട്ടാ,
മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോകുകയായിരുന്ന ഞങ്ങൾ വഴിയിൽ വച്ച് പെട്രോൾ തീർന്ന് പോയതിനാൽ മറ്റ് വഴിയില്ലാതെ ഈ നീല പൾസർ വണ്ടിയിൽ നിന്നും അൽപം പെട്രോൾ എടുക്കേണ്ടി വന്നു. അങ്ങനെ ചെയ്യേണ്ടി വന്നതിൽ മാപ്പ് ചോദിക്കുന്നതോടൊപ്പം എടുത്തതിലധികം പെട്രോൾ വാങ്ങി ഇവിടെ തിരികെ വയ്ക്കുന്നു. അനുവാദമില്ലാതെ ചെയ്ത ഈ പ്രവർത്തിക്ക് സാഹചര്യം മനസിലാക്കി മാപ്പ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
രണ്ട് ഹതഭാഗ്യർ
Post Your Comments