![GUN SHOT](/wp-content/uploads/2018/03/gun-shoted-1.png)
ലഖ്നൗ: നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് പിടിയിൽ. ഉത്തര്‍പ്രദേശിൽ സോമബാന്ദ്ര ജില്ലയിലെ റോബേര്ട്സ്ഗഞ്ജില് കഴിഞ്ഞ ദിവസം ഭോജ്പൂരി നടി റിതു സിംഗിനോട് പങ്കജ് യാദവ് എന്നയാളാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. സിനിമാ ഷൂട്ടിംഗിനായി റോബേര്ട്സ്ഗഞ്ജിലെ ഹോട്ടലിലെത്തിയ നടിയെ പിന്തുടര്ന്ന് എത്തിയ പങ്കജ് റിതു സിംഗ് താമസിക്കുന്ന മുറി ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ശബ്ദം കേട്ട് ഓടിയെത്തിയ അണിയറപ്രവര്‍ത്തകര്‍ പങ്കജിനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചങ്കിലും വെടിയുതിര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിനിടയില്‍ റിതുവിനെ രക്ഷപ്പെടുത്താനെത്തിയ അശോക് എന്നയാളെ പങ്കജ് വെടിവച്ചു. പരിക്കേറ്റ അശോകിനെ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. അതോടൊപ്പം സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ എസ്പി പാട്ടിലിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ വിവരം നൽകിയതിനെ തുടർന്നു എത്തിയ പോലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ റിതുവിനെ രക്ഷപ്പെടുത്തുകയും പങ്കജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments