അമിതവണ്ണം ഇന്ന് യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. 31കാരനായ കന്ദര്‍പിനെയും ഇതുപോലെ അമിതവണ്ണം വല്ലാതെ അലട്ടിയിരുന്നു. നടക്കാനും ഇരിക്കാനും ഏറെ പ്രയാസമായിരുന്നുന്നെന്നും വണ്ണു കൂടിയതോടെ ജോലി ചെയ്യാനുള്ള താല്‍പര്യം കുറഞ്ഞുവെന്നും കന്ദര്‍പ് പറയുന്നു. എന്നും ഓരോ അസുഖങ്ങള്‍ കന്ദര്‍പിനെ അലട്ടിയിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ പല മരുന്നുകളും മാറിമാറി കഴിച്ചു. എന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും കന്ദര്‍പ് പറഞ്ഞു.
കന്ദര്‍പിനെ പ്രധാനമായി അലട്ടിയിരുന്ന പ്രശ്‌നങ്ങളിലൊന്നായിരുന്നു കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ ഓരോ ദിവസവും കഴിയുന്തോറും കൂടി വരികയാണ് ചെയ്തത്. ഒടുവില്‍ കൃത്യതയാര്‍ന്ന ഡയറ്റിലൂടെ അദ്ദേഹം പൊണ്ണത്തടിയോട് ഗുഡ്‌ബൈ പറഞ്ഞു. 93 കിലോയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. നാല് മാസം കൊണ്ടാണ് 14 കിലോ കുറച്ചത്. ശരീരഭാരം കുറയ്ക്കാനായി കന്ദര്‍പ് ശ്രദ്ധിച്ചിരുന്ന കാര്യങ്ങള്‍ ഇതാണ്.
1.രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.
2. ക്യത്യം എട്ട് മണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കുക. ചപ്പാത്തിയോ ഓട്‌സ് അല്ലെങ്കില്‍ ഗോതമ്പ് ബ്രഡ് 2 എണ്ണം, ഏതെങ്കിലും വെജ് കറി, ഗ്രീന്‍ ടീ ഒരു ഗ്ലാസ്. ഇതായിരുന്നു കന്ദര്‍പ് രാവിലെ കഴിച്ചിരുന്നത്.
3. 11 മണിക്ക് ഏതെങ്കിലും ഒരു ഫ്രൂട്ട്. ( ആപ്പിള്‍, ഓറഞ്ച്, പേരക്ക ഏതെങ്കിലും ഒരു ഫ്രൂട്ട്). അല്ലെങ്കില്‍ നട്‌സ് 5 എണ്ണം ( പിസ്ത, ബദാം, അണ്ടിപരിപ്പ് ഇതില്‍ ഏതെങ്കിലും നട്‌സ്) ഇതായിരുന്നു 11 മണിക്ക് കഴിച്ചിരുന്നത്.
4. ഇടനേരങ്ങളില്‍ ധാരാളം വെള്ളം കുടിക്കും. കുറഞ്ഞത് 4 ലിറ്റര്‍ വെള്ളം കുടിക്കുമായിരുന്നുവെന്ന് കന്ദര്‍പ് പറയുന്നു. ജീരക വെള്ളം, കറുവപ്പട്ട വെള്ളം ഇവ ശരീരഭാരം കുറയാന്‍ വളരെ നല്ലതാണ്.
5. ക്യത്യം 1 മണിക്ക് തന്നെ ഉച്ചഭക്ഷണം കഴിക്കുക. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ത്താണ് കന്ദര്‍പ് കഴിച്ചിരുന്നത്. സാലഡ് പ്രധാന ഭക്ഷണമായിരുന്നു. ഇലക്കറികള്‍ ധാരാളം കഴിച്ചിരുന്നു. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. കിച്ചടി പ്രധാന വിഭവമായിരുന്നുവെന്ന് കന്ദര്‍പ് പറയുന്നു.
6. നാല് മണിക്ക് ചായ, കാപ്പി എന്നിവ ഒഴിവാക്കി. പകരം കുടിച്ചിരുന്നത് ഒരു ഗ്ലാസ് ഗ്രീന്‍ ടീ. സ്‌നാക്ക്‌സായി ഗ്രീന്‍ ടീയുടെ കൂടെ നട്‌സ് അല്ലെങ്കില്‍ ഡയറ്റ് റെസ്‌ക്കോ ആണ് വൈകുന്നേരങ്ങളില്‍ കഴിച്ചത്.
7.രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കുമായിരുന്നു. ചപ്പാത്തി 2 എണ്ണം അല്ലെങ്കില്‍ പാല്‍ ചേര്‍ക്കാത്ത ഓട്‌സ് ഒരു ബൗള്‍ അതായിരുന്നു രാത്രിയിലെ പ്രധാന ഭക്ഷണം.
8. ജങ്ക് ഫുഡ് പൂര്‍ണമായി ഒഴിവാക്കി. ചായ, കാപ്പി, ചോക്ലേറ്റ്‌സ്, ബേക്കറി പലഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കി.
9. രാവിലെയും വൈകിട്ടും ഒരു മണിക്കൂര്‍ നടക്കാന്‍ സമയം മാറ്റിവയ്ക്കുമായിരുന്നു. അരമണിക്കൂര്‍ യോഗ ചെയ്യാനും സമയം കണ്ടെത്തിയിരുന്നു.
Post Your Comments