പൂനെ: മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും പുരോഗമന ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയെ കേസിൽ സനാതന്‍ സന്‍സ്ത അംഗവും അഭിഭാഷകനുമായ സഞ്ജീവ് പുനലേക്കര്‍, വിക്രം ഭേവ് എന്നി രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു.
നരേന്ദ്ര ധബോല്‍ക്കറിന്റെ കൊലപാതകത്തില്‍ ഇരുവർക്കും പങ്കുണ്ടെന്നു സിബിഐ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച സഞ്ജീവ് പുനലേക്കറെയും വിക്രം ഭേവിനേയും സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.
കേസുകളില്‍ പ്രതികളായിട്ടുള്ള സനാതന്‍ സന്‍സ്തയുടെ നിരവധി പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകനായ സഞ്ജീവ് പുനലേക്കര്‍ നിയമസഹായം നല്‍കിയിട്ടുണ്ട്.
2008 ല്‍ താനേയിലുണ്ടായ സ്ഫോടനക്കേസിൽ പ്രതിയാണ് വിക്രം ഭേവ്. 2013 ല്‍ ബോംബേ ഹൈക്കോടതിയില്‍ നിന്നും ഇയാൾ ജാമ്യം നേടിയിരുന്നു. ദബോൽക്കർ വധ ക്കേസിൽ ആദ്യത്തെ അറസ്റ്റ് നടക്കുന്നത് മൂന്നു വർഷം മുൻപാണ്.
ധബോല്‍കറെ വധിക്കാൻ ഗൂഢാലോചന നടത്തിയ സനാതന സന്‍സ്ത അംഗവും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്ഡേയെ 2016 ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
2013 ഓഗസ്റ്റ് 20 നാണ് ദബോൽക്കർ കൊലചെയ്യപ്പെടുന്നത്. പ്രഭാത നടത്തത്തിനിടെ പൂനയിലെ ഓംകാരേശ്വര ക്ഷേത്രത്തിനു സമീപത്ത് വെച്ച് രണ്ടു അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
Post Your Comments