തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. എന്നാല്‍ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഈ പിറന്നാള്‍ ദിനം കടന്നുപോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലും ആഘോഷ പരിപാടികള്‍ ഒന്നും
ഉണ്ടാകില്ല.
ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം.
ഇന്നലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍. മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പാണ് അതുവരെ രഹസ്യമായി കൊണ്ടുനടന്നിരുന്ന തന്റെ പിറന്നാല്‍ ദിനം പിണറായി വിജയന്‍ പരസ്യമാക്കിയത്. പിറന്നാള്‍ ദിനം വീണ്ടും എത്തിയപ്പോള്‍ മധുരം നല്‍കി ആഘോഷിക്കാവുന്ന നിലയിലായിരുന്നില്ല പിണറായി വിജയന്‍. ഇപ്പോള്‍ അധികാരത്തിലെത്തിയതിന്റെ മൂന്നാം വാര്‍ഷികവും ആഘോഷങ്ങളില്ലാതെ കടന്നു പോവുകയാണ്.ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടുതുമുന്നണിയെ കൈവിട്ടതില്‍ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വിമര്‍ശിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷം പരിഹാസ ശരങ്ങളെയ്യുമ്പോള്‍ ഹിന്ദു വോട്ടുകള്‍ ചേര്‍ന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഇടതുപക്ഷം.
Post Your Comments