മാഡ്രിഡ്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽപ്പടെയാണ് സ്പാനിഷ് ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡ് കടന്നു പോകുന്നത്. കഴിഞ്ഞ സീസന്റെ അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട് പോയത് അവരെ ചെറുതായൊന്നുമല്ല ബാധിച്ചത്.
ലാ ലീഗയിൽ മൂന്നാം സ്ഥാനത്താണ് ഇക്കുറി റയൽ ഫിനിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗിലും അവർ സെമി കാണാതെ പുറത്തായിരുന്നു.അതിനിടെയാണ് ടീമിന് ഞെട്ടലുണ്ടാക്കുന്ന പുതിയ വാർത്ത. റയലിന്റെ എക്കാലത്തെയും മികച്ച പ്രതിരോധക്കാരിൽ ഒരാളായ സെർജിയോ റാമോസും ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്നാണു സൂചനകൾ.
നേരത്തെ ഗാരെത് ബെയ്‍ലും ക്ലബ് വിടുമെന്ന് പറഞ്ഞിരുന്നു.
ചാമ്പ്യന്‍സ് ലീഗ് തോൽവിക്ക് പിന്നാലെ ഡ്രസിംഗ് റൂമിൽ വച്ച് ക്ലബ്ബ് പ്രസിഡന്‍റ് പെരെസുമായി വാക്കു തർക്കത്തിലേർപ്പെട്ട റാമോസ് വിട്ടുവിഴ്‌ചയ്‌ക്കില്ലെന്ന നിലപാടിലാണ്. ഇദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി ക്ലബ്ബുകളിലേക്ക് താരം കൂടു മാറാനാണ് സാധ്യത.
നെയമറിനെ ടീമിലെത്തിക്കാനും ക്ലബ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ ടീം അംഗമായ മാർക്കോ അസെൻസിയോ ഈ തീരുമാനത്തിന് എതിരാണ്. അസെന്‍സിയോയെ വിറ്റ് പകരം പോള്‍ പോഗ്ബയെയോ ക്രിസ്റ്റ്യന്‍ എറിക്സണെയോ സ്വന്തമാക്കാനും റയൽ ശ്രമിക്കുന്നുണ്ട്. .
Post Your Comments