തിരുവനന്തപുരം: കേരളത്തിലുള്ളത് ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന എക്സിക്യൂട്ടീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇങ്ങനെ ചെയ്യുന്പോള്‍ എക്സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായേക്കാം. അത്തരം സാഹചര്യത്തില്‍ എക്സിക്യൂട്ടീവിന്റെ സംരക്ഷണത്തിന് ജുഡീഷ്യറി ഉണ്ടാവേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
നിയമങ്ങളെ വന്‍ തോതില്‍ അനുകൂലമാക്കാനും അഭിഭാഷകരെ തങ്ങളുടെ സേവകരാക്കി കൂടെ നിര്‍ത്താനും കോര്‍പറേറ്റുകള്‍ വിജയിച്ചിട്ടുണ്ട്. നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് സാമൂഹ്യ ജാഗ്രതയുണ്ടായാലെ നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയുള്ള ദുരുപയോഗം തടയാനാവു. നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നം മനസിലാക്കാനും പരിഹരിക്കാനും സാധിക്കണമെങ്കില്‍ ശക്തമായ വൈജ്ഞാനിക അടിത്തറയുണ്ടാവണമെന്നും നിയമവിദ്യാഭ്യാസത്തില്‍ ആവശ്യമായ മാറ്റം വരുത്തുകയാണ് ഇതിനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments