ഓവല്‍: ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തില്‍ ന്യുസീലന്‍ഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 60 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോള്‍ട്ട് കൊടുങ്കാറ്റായി മാറിയപ്പോൾ ഇന്ത്യയുടെ മുന്‍നിര തകർന്നു.
സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും(2) ശിഖര്‍ ധവാനെയും(2) നഷ്ടമായി. രണ്ടാം ഓവറില്‍ രോഹിത് എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ ധവാന്‍, ബ്ലെന്‍ഡലിന്‍റെ കൈകളില്‍ ഒതുങ്ങി. നാലാമാനായി എത്തിയ കെ എല്‍ രാഹുല്‍(6) ആറാം ഓവറില്‍ പുറത്തായി. കോഹ്ലി 18 റൺസിന് പുറത്തായി. ബോൾട്ടിനാണ് ആദ്യ മൂന്നു വിക്കറ്റുകളും
17 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റിന് 91 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. എം എസ് ധോണിയും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ഇന്ത്യന്‍ നിരയിലില്ല . വിജയ് ശങ്കറിന് പകരം കെ എല്‍ രാഹുലാണ് നാലാം നമ്പറില്‍ എത്തിയത്.
Post Your Comments