ചുമ്മാ കറിയിൽ ചേർകാനും മുഖത്ത് തേക്കാനും മാത്രമല്ല മഞ്ഞൾ.. മഞ്ഞൾ ഇല്ലാത്ത വീട് ഉണ്ടാകില്ല. കറികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ മഞ്ഞൾ. മഞ്ഞൾ ഇനി കറികൾക്ക് മാത്രമല്ല, ചായ ആയും കുടിക്കാം. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ ചായ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞൾ. മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മഞ്ഞളിന് അത്ഭുതപ്പെടുത്തുന്ന ഗുണമാണുള്ളത്, മഞ്ഞൾ ചായ ദിവസവും ഒരു ഗ്ലാസ് കുടിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. കുടവയർ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്.
ശരീരത്തെ ബാധിക്കുന്ന ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാൻ മഞ്ഞൾ ചായ സഹായിക്കുന്നു, ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മഞ്ഞൾ ചായ സഹായിക്കും. മലബന്ധം, ഗ്യാസ് ട്രബിൾ പോലുള്ള അസുഖങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് മഞ്ഞൾ ചായ. മഞ്ഞൾ ചായ അൽപം പുതിനയില ചേർത്തോ അല്ലെങ്കിൽ തുളസിയില ചേർത്തോ കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.
Post Your Comments