KeralaLatest News

പുഴയിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡി വൈ എഫ് ഐ നേതാവ് മുങ്ങി മരിച്ചു.

കാസര്‍ഗോഡ്: പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവിന് ദാരുണാന്ത്യം.  ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷററായ അജിത്കുമാര്‍ (37) ആണ് മരിച്ചത്.

രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി അജിത് കുമാർ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും അജിത്കുമാര്‍ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു.

കര്‍ണാടകയിലെ കല്ലടുക്കയില്‍ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button