കുമ്പളങ്ങി: കുമ്പളങ്ങിക്കായലിലെ അനധികൃതചീനവലകൾ, നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമായി നിൽക്കുന്ന കുമ്പളങ്ങിക്കായലിലെ 200 അനധികൃതചീനവലകൾ നീക്കം ചെയ്യണമെന്ന് സർക്കാർ . ഇതിന്റെ ഭാഗമായി ചീനവലകളിന്മേൽ ഫിഷറീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിക്കുകയും ചെയ്തു . രണ്ടാഴ്ചയ്ക്കകം വലകൾഊരി മാറ്റണമെന്നാണ് നിർദേശം. ചെറുവള്ളങ്ങളിലെത്തിയാണ് ഉദ്യോഗസ്ഥർ നേരിട്ട് വലകളിൽ നോട്ടീസ് പതിപ്പിച്ചത്.
കൂടാതെ കുമ്പളങ്ങി, ഇടക്കൊച്ചി കായലിലും കല്ലഞ്ചേരി കായലിലുമായി എഴുന്നൂറോളം ചീനവലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി . ലൈസൻസില്ലാത്ത വലകൾ മത്സ്യസമ്പത്ത് ചൂഷണം ചെയ്യുന്നുവെന്ന് വിലയിരുത്തുന്നു. സർക്കാർ ഉദ്യോഗസ്ഥർ മുതൽ വൻകിട കച്ചവടക്കാർ വരെ ആറും ഏഴും ചീനവലകളുടെ ഉടമകളാണെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക ഇനംതിരിച്ച് തയ്യാറാക്കാനാണ് തീരുമാനം.
Post Your Comments