കൊല്ലം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ ബാലകൃഷ്ണ പിള്ള. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ഇത് എല്‍ഡിഎഫിന് ദോഷം ചെയ്തുവെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ഇതര മതസ്ഥരേയും ശബരിമല സ്വാധീനിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത് നിലപാടാണ് ശരിയെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്റെ നിലപാടായിരുന്നു എന്‍എസ്എസിന്റേത്.
വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാകില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ലെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.
Post Your Comments