തിരുവനന്തപുരം•അറിവിനെ ആയുധമാക്കി മുന്നേറണ്ടവരാണ് കുട്ടികളെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ജില്ലാ ശിശുക്ഷേമ സമിതിയുടെ ചങ്ങാതി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് സമ്പത്താണ്, അത് എല്ലാക്കാലവും നിശ്ചയമായും സൌജന്യവും സ്വതന്ത്രവുമായിരിക്കണം. അത് സമ്പാദിക്കുകയും എല്ലാവർക്കുമായി എത്തിക്കുകയും വേണമെന്നും മന്ത്രി കൂട്ടിചേർത്തു. പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ് സമിതി ജില്ലാ സെക്രട്ടറി മടത്തറ സുഗതൻ, മേഘവർണ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.കെ.ബെൻഡാർവിൻ സ്വാഗതവും സമിതി ജില്ലാ ട്രഷറർ ജി.എൽ.അരുൺ ഗോപി നന്ദിയും പറഞ്ഞു.
വ്യക്തിത്വ വികസനം ഭാവി ജീവിതം എന്ന വിഷയത്തിൽ ഡോ: അജയകുമാറും നാടൻ പാട്ടുകളിൽ പുലിയൂർ ജയകുമാറും സംഘവും കുട്ടികളുടെ അവകാശങ്ങളിൽ ജിഷ, ആൻസൻ എന്നിവരും ഗണിതം മധുരം ഉണ്ണികുട്ടനും നക്ഷത്ര ജാലകം എന്ന വിഷയത്തിൽ സെബാസ്റ്റ്യനും ക്ലാസ്സുകൾ എടുത്തു. ക്യാമ്പ് ഇന്നും തുടരും പ്രമുഖ വ്യക്തിത്വങ്ങളുമായി സംവാദം, ചരിത്ര യാത്ര, കാർഷിക യാത്ര, തുടങ്ങീയവയും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാവും.
Post Your Comments