കൊച്ചി: ആലുവ സ്വര്‍ണ കവര്‍ച്ചാ കേസിലെ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. സ്വര്‍ണ ശുദ്ധീകരണ ശാലയിലെ ഡ്രൈവറേയും പിടികൂടിയിട്ടുണ്ട്. ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളാണ് പിടിയിലായത്. ഇതോടെ കേസില്‍ അഞ്ചു പ്രതികളും അറസ്റ്റിലായി. നാലു പേരെ ഇന്നലെ മൂന്നാറിലെ വനത്തില്‍ നിന്നാണ് പിടികൂടിയത്. സ്വര്‍ണ ശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവറായ സതീഷാണ് കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍.
മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴടക്കിയത്. എയര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സതീഷിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
കവര്‍ച്ചയ്ക്കു ശേഷം സ്വര്‍ണം ഭദ്രമായി ഒളിപ്പിച്ച ശേഷം മൂവരും ഒളിവില്‍ പോയത്. അതേസമയം ആറ് കോടി രൂപ മൂല്യം വര്‍ധിക്കുന്ന ഈ സ്വര്‍ണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments