അമ്പലപ്പുഴ: മിക്‌സ്ചര്‍ മെഷിന്‍ മറിഞ്ഞു വീണ് യുവാവിന് ദാരുണ മരണം. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാര്‍ഡ് കൂനംപുര വെളിയില്‍ അനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. നിര്‍മ്മാണ് പ്രവര്‍ത്തനത്തിനിടെ മിക്‌സ്ചര്‍ മെഷിന്‍ മറിഞ്ഞ് അഭിജിത്തിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ അടിമാലിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇവിടെ നിര്‍മ്മാണ ജോലിക്ക് എത്തിയതായിരുന്നു അഭിജിത്ത്. അപകട ശേഷം ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുന്നപ്രയിലെ വീട്ടിലെത്തിക്കും.
Post Your Comments