ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോക കപ്പിന്റെ ഔദ്യോഗിക ഗാനം വൈറലാകുന്നു. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഏഴ് ലക്ഷത്തിലേറെ പേരാണ് ഇതുവരെ ഈ വീഡീയോ ഗാനം യൂട്യൂബിൽ കണ്ടിരിക്കുന്നത്. ഈ മാസം അവസാനമാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ലോക കപ്പിന് വേദിയാകുന്ന ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലും ലോക കപ്പ് നടക്കുന്ന സമയം മുഴുവനും ഈ ഗാനം പ്രദര്‍ശിപ്പിക്കും.
Post Your Comments