ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്ന കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി പ്രസിഡന്റ് രാജ് ബബ്ബര്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് ബബ്ബാര്‍ രാജിക്കത്ത് അയച്ചത്.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഫലങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. ഉത്തരവാദിത്തം ശരിയായി നിര്‍വഹിക്കാന്‍ കഴിയാത്തതില്‍ തനിക്ക് സ്വയം കുറ്റബോധമുണ്ടെന്നും ബബ്ബാര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി വിജയിച്ചവര്‍ക്കെല്ലാം അഭിനന്ദനം അറിയിച്ച ബബ്ബാര്‍ കേന്ദ്രനേതൃത്വുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുമെന്നും പറഞ്ഞു.
യുപിയില്‍ 80 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ബിജെപിയുംം സഖ്യകക്ഷിയായ അപ്ന ദളും (എസ്) 64 സീറ്റും എസ്പി- ബിഎസ്പി സഖ്യം 15 സീറ്റുമാണ് ഇവിടെ നേടിയത്.
Post Your Comments