ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നതായി പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. രാഷ്ട്രീയ പ്രായോഗികത കോണ്‍ഗ്രസിന് പുതിയൊരു അധ്യക്ഷനെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന് അതിന് സാധിച്ചെന്നുവരില്ല. കോണ്‍ഗ്രസ് ഈ കുടുംബവാഴ്ചയെ എറിഞ്ഞുകളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments