Latest NewsKerala

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ 2,00,099 സീറ്റിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 4,79,730 വിദ്യാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരുന്നത്. 42,471 സീറ്റുകള്‍ അവശേഷിക്കുന്നുണ്ട്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ മാസം 27-ാം തിയതി നാലു മണിക്കുള്ളില്‍ അതതു സ്‌കൂളില്‍ നിര്‍ബന്ധമായി പ്രവേശനം നേടണം. അല്ലാത്തപക്ഷം അവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവരെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കും. ആദ്യ അലോട്ട്‌മെന്റില്‍ തന്നെ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടേക്കണ്ടതില്ല. ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. സ്‌പോര്‍ട്‌സ് ക്വോട്ട, സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് റിസള്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button