ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ കൂട്ടരാജി.
മൂന്നു സംസ്ഥാന അധ്യക്ഷന്മാർ ഇതിനോടകം രാജി വെച്ച് കഴിഞ്ഞു. അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ് മൂവരും രാജി സമർപ്പിച്ചത്.
ഉത്തർ പ്രദേശ് പി സി സി അധ്യക്ഷൻ രാജ് ബബ്ബറും ഇതിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പ് നടന്ന 18 സംസ്ഥാനങ്ങളിൽ ഒരു സീറ്റു പോലും നേടാൻ കോൺഗ്രസിനായിരുന്നില്ല.
വമ്പൻ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധിയും രാജി സന്നദ്ധത അറിയിച്ചിരുന്നു. കേരളവും പഞ്ചാബും തമിഴ്‌നാടുമൊഴികെ മറ്റെല്ലായിടത്തും കൂറ്റൻ തോൽവികളാണ് സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിരവധി തവണ അധികാരത്തിൽ വന്ന പാർട്ടിക്ക് നേരിടേണ്ടി വന്നത്.
കോൺഗ്രസിലുണ്ടായ തലമുറ മാറ്റം അവരുടെ ജനപ്രീയതയെ നിലനിർത്താൻ സഹായിക്കുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വെറും 6 സീറ്റ് മാത്രമാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ അവർക്ക് ഈ തവണ അധികം നേടാനായത്
എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷിക്കുന്ന വ്യക്തി കേരള ഘടകത്തിന്റെ അധ്യക്ഷൻ മുല്ലപ്പിള്ളി രാമചന്ദ്രനാണ്. സംസ്ഥാനത്ത് നിലം പരിശായ പാർട്ടി ഈ വിധം ഉയിർത്ത് എണീറ്റത് മുല്ലപ്പിള്ളിക്കും രാഷ്ട്രീയമായി നേട്ടമാണ്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കും ഈ വിജയത്തിൽ ആശ്വസിക്കാം. പ്രതിപക്ഷ നേതാവെന്ന നിലയിൽ ക്രീയാത്മകമല്ലെന്ന ഒരുപാട് വിമർശനങ്ങൾ ചെന്നിത്തല കേട്ടിരുന്നു.
Post Your Comments