കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തിൽ പെട്ടു. മോദി പേടിയിൽ ന്യൂനപക്ഷങ്ങൾ വീണു പോയതാണെന്ന് ജയരാജന് പറഞ്ഞു.
മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരവേലയുടെ ഫലമായാണ് സിപിഎമ്മിന് പരാജയം നേരിടേണ്ടിവന്നതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനോടുള്ള തോല്‍വിക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിുരുന്നു അദ്ദേഹം.
സിപിഎം പാർട്ടി പ്രവർത്തകനായി തുടരുമെന്ന് പി. ജയരാജൻ അറിയിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് പി .ജയരാജന് വടകരയിലെ സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ മണ്ഡലത്തില്‍ 84663 വോട്ടുകള്‍ക്ക് അദ്ദേഹം മുരളീധരനോട് പരാജയപ്പെടുകയായിരുന്നു.
Post Your Comments