തിരുവനന്തപുരം; കേരളത്തില്‍ സീറ്റൊന്നും കിട്ടിയില്ലങ്കിലും എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടില്‍ വന്‍ വര്‍ധന. 2014 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ 61 ശതമാനം വോട്ടാണ് ഇത്തവണ കൂടുതല്‍ കിട്ടിയത്്. 2014ല്‍ എന്‍ഡിഎയ്ക്ക് 19,44,249 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ 31,62,115 വോട്ടുകള്‍ നേടി. 12,17,866 വോട്ടിന്റെ വര്‍ധന. ബിജെപി മത്സരിച്ച എല്ലാ സീറ്റിലും വോട്ടില്‍ വലിയ വര്‍ധന ഉണ്ടായി ഘടകക്ഷികലുടെ സീറ്റില്‍ വയനാടൊഴികെ എല്ലായിടത്തും വോട്ടു കൂടി.
വോട്ടില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം ഉണ്ടായത് തൃശ്ശൂരാണ്. അവിടെ 1,91,141 വോട്ടാണ് ഇത്തവണ കൂടിയത്. കോട്ടയത്ത് 1.10 ലക്ഷവും ആലപ്പുഴയില്‍ 1.43 ലക്ഷവും പത്തനംതിട്ടയില്‍.1.56 ലക്ഷവും ആറ്റിങ്ങലില്‍ 1.55 ലക്ഷവും വോട്ടുകള്‍ ഇത്തവണ കൂടി. വയനാട്ടില്‍ മാത്രമാണ് എന്‍ഡിഎയ്ക്കു വോട്ടു കുറഞ്ഞത്. അതും 1936 വോട്ടുമാത്രം.കഴിഞ്ഞ തവണ ആറ് മണ്ഡലങ്ങളിലായിരുന്നു ബിജെപി ഒരുലക്ഷത്തിലധികം നേടിയത്. 2.82 ലക്ഷം നേടിയ തിരുവനന്തപുരമായിരുന്നു മുന്നില്‍.
കാസര്‍കോട്, കോഴികോട്, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും ബിജെപി ലക്ഷം കടന്നു. ഇത്തവണ 14 മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ടു ലഭിച്ചു. ഈ ആറ് മണ്ഡലങ്ങള്‍ക്കു പുറമെ പൊന്നാനി, ചാലക്കുടി, എറണാകുളം, കോട്ടയം,ആലപ്പുഴ,മാവേലിക്കര,കൊല്ലം,ആറ്റിങ്ങല്‍ എന്നിവിടങ്ങളി ഒരു ലക്ഷത്തിലധികം വോട്ടു നേടി.3.14 ലക്ഷം വോട്ടു പിടിച്ച തിരുവന്തപുരമാണ് ഇത്തവണയും മുന്നില്‍.
Post Your Comments