മുംബൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച വിജയം ഓഹരി വിപണിയിൽ ഉണർവുണ്ടാക്കി. നേട്ടത്തോടെയാണ് ഇന്നത്തെ വിപണി ആരംഭിച്ചത്. സെന്‍സെക്സ് 245 പോയിന്റ് ഉയർന്നു 39056ലും നിഫ്റ്റി 68 പോയിന്റ് ഉയര്‍ന്ന് 11725ലുമായിരുന്നു വ്യാപാരം. ഐഒസി, ബിപിസിഎല്‍, എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, സിപ്ല, വേദാന്ത, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
Post Your Comments