Latest NewsKerala

സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത പച്ചനുണകളാണ് തനിക്കെതിരെ പ്രചരിപ്പിച്ചതെന്ന് കുമ്മനം

തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ തനിക്കെതിരെ നടന്ന കുപ്രചാരണങ്ങളെ കുറിച്ച് വെളിപ്പെടുത്തി കുമ്മനം രാജശേഖരൻ. പച്ചക്കള്ളങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചു. താൻ വർഗീയവാദിയാണെന്നു പോലും പറഞ്ഞു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഇത് സ്വാധിച്ചു. നിലയ്ക്കൽ, മാറാട് കലാപങ്ങളിൽ താൻ നേതൃത്വം കൊടുത്തുവെന്ന് വരെ പ്രചാരണം ഉണ്ടായെന്നും കുമ്മനം പറഞ്ഞു.

യഥാർത്ഥത്തിൽ ഈ രണ്ട് വിഷയങ്ങളും പരിഹരിക്കാൻ ശ്രമിച്ചയാളാണ് താൻ. നിലയ്ക്കലിൽ ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി താൻ പ്രശ്നങ്ങൾ ശാന്തമാക്കാൻ ചർച്ചകൾ നടത്തി. അത് ഗുണം ചെയ്തു. മത സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് കാരണമായി. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ഇതിൽ തന്നെ അഭിനന്ദിച്ചിരുന്നു. കോൺഗ്രസും സിപിഎമ്മും വിഷയം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്.

മാറാടും പ്രശ്ന പരിഹാരത്തിന് ഇടപെട്ടിരുന്നു. മുസ്ലിം ലീഗ് നേതാക്കളുമായി കലാപം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾക്കായി സംസാരിച്ചു.എം കെ മുനീറിനും പി കെ കുഞ്ഞാലിക്കുട്ടിക്കും ഈ വിവരങ്ങൾ അറിയാം. എന്നാൽ മുസ്ലിം സഹോദരങ്ങൾക്കിടയിൽ ഇതേപ്പറ്റി തെറ്റായി പ്രചാരണം നടന്നു.

തന്നെ തോൽപ്പിക്കുന്ന ഇരു മുന്നണികളുടെയും ലക്ഷ്യം. എന്നാൽ കേരളം രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകാൻ പോകുകയാണെന്നും അക്കൗണ്ട് തുറന്നില്ലെങ്കിലും പല മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായെന്നും തനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും പല സിപിഎം നേതാക്കളുടെ ബൂത്തുകളിലും അവരുടെ പാർട്ടി മൂന്നാമതായെന്നും കുമ്മനം പറഞ്ഞു.

തോൽവിയുടെ കാരണങ്ങൾ എന്തൊക്കെയെന്ന് ഓരോ നിയോജക മണ്ഡലങ്ങൾ തിരിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button