Latest NewsIndiaElection 2019

മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് കേരളത്തില്‍ നിന്നുള്ള ഈ നേതാവ്

തിരുവനന്തപുരം: പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കേണ്ടത്. ലോക്സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. അങ്ങനെയെങ്കില്‍ ഈ അവസരം കൊടിക്കുന്നില്‍ സുരേഷിന് ലഭിക്കും.

കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയായാല്‍ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ കൊടിക്കുന്നില്‍ സുരേഷ് ആറ് തവണ ലോക്‌സഭാംഗമായിട്ടുള്ള ആളാണ്. 2012 ഒക്ടോബര്‍ 28 ന് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര തൊഴില്‍ സഹമന്ത്രി പദവും അലങ്കരിച്ചിട്ടുണ്ട്. ആകെ ഒന്‍പത് മത്സരങ്ങളാണ് കൊടിക്കുന്നില്‍ നേരിട്ടത്. ആദ്യ ജയം
27ാം വയസ്സില്‍ അടൂര്‍ ലോക് സഭ മണ്ഡലത്തില്‍നിന്ന് ആയിരുന്നു. പിന്നീട് 1991, 1996, 1999, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലെത്തി. അടൂരില്‍നിന്ന് നാലുതവണയും മാവേലിക്കരയില്‍നിന്ന് രണ്ടു തവണയുമാണ് ഇദ്ദേഹം ലോക്‌ സഭയിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button