ദുബായ്: ദുബായിലെ സലൂൺ, ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിൽ കർശന പരിശോധനയുമായി ദുബായ് മുനിസിപാലിറ്റി. മുനിസിപാലിറ്റിയുടെ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിലവാരവും ജീവനക്കാരുടെ പരിചയ സമ്പത്തും ഉപകരണങ്ങൾ വൃത്തിയും വെടിപ്പുമുള്ളതാണോ എന്നും അണുവിമുക്തമാണോ എന്നുമാണ് പരിശോധിക്കുന്നത്. കൂടാതെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടോ എന്നും നോക്കും.
അതേസമയം ഉത്പന്നങ്ങളിൽ എന്തെങ്കിലും രാസപദാർഥം കലർത്തുന്നത് തെറ്റാണെന്ന് മുനിസിപാലിറ്റി അധികൃതർ പറഞ്ഞു. പിടിക്കപ്പെട്ടാൽ സലൂൺ പൂട്ടുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും സലൂണിൽ നിന്നോ ബ്യൂട്ടി സെൻ്ററുകളിൽ നിന്നോ ചില ഉത്പന്നങ്ങൾ കാരണം ആർക്കെങ്കിലും പാർശ്വലഫലം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറി(800900)ൽ വിവരം അറിയിക്കണം. 48 മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുക്കുന്നതാണ്.
Post Your Comments