മസ്‌ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം അപകടത്തിൽ പെടുന്നത്. ബാനി ഖാലിദ് നദി തീരത്ത് കൂടി ഇവർ സഞ്ചരിച്ചിരുന്ന കാർ നദിയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒലിച്ച് പോവുകയായിരുന്നു.
ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന സർദാർ ഫസൽ അഹമ്മദിൻറെ അച്ഛൻ ഖാൻ, അമ്മ ഷബന, ഭാര്യാ ആർഷി, മക്കളായ സിദ്ര, സയീദ്, നൂഹ് എന്നിവരെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്.
ഫസൽ അഹമ്മദ് നദീ തീരത്തെ ഒരു മരച്ചില്ലയിൽ പിടിച്ചു രക്ഷപ്പെട്ടിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ ഇയാളുടെ അമ്മയുടെയും ഭാര്യയുടേതുമാണെന്നാണ് കരുതുന്നത്. ഇവയുടെ രക്തപരിശോധന അടക്കമുള്ള തിരിച്ചറിയൽ പ്രക്രീയ നടന്നു വരികയാണ്.
കാണാതായ മക്കളിൽ ഇളയ കുട്ടി നൂഹ് അടുത്തിടെയാണ് ജനിച്ചത്. ഈ കുട്ടിയെ കാണാനാണ് അഹമ്മദിന്റെ മാതാപിതാക്കൾ ഒമാനിൽ എത്തിയത്.
ശേഷിക്കുന്ന മൃതുദേഹങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലുകൾ പുരോഗമിക്കുകയാണ്.
Post Your Comments