ദോഹ: പുണ്യമാസത്തിൽ തടസ്സമില്ലാത്ത ആംബുലൻസ് സേവനവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. പുണ്യമാസം തുടങ്ങി ഇതുവരെ 8,395 കോളുകളാണ് എച്ച്എംസിക്ക് ലഭിച്ചത്. പ്രതിദിനം 576 മുതൽ 636 വരെ കോളുകളാണ് ലഭിക്കുന്നത്. മുൻകാല അപകടങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിലാണ് റമസാനിലെ പ്രവർത്തന ക്രമീകരണമെന്ന് ആംബുലൻസ് സർവീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ദാർവിഷ് അറിയിച്ചു. സുഗമവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാൻ പ്രവർത്തനഘടനയിലും മാറ്റംവരുത്തിയിട്ടുണ്ട്.
റമസാനിൽ റോഡ് ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട വിളികളും വൈദ്യസഹായം തേടിയുള്ള വിളികളും ഒരുപോലെ ലഭിക്കുന്നുണ്ട്. റമസാനിൽ ഏറ്റവും കൂടുതൽ കോളുകൾ എത്തുന്നത് ഉച്ചയ്ക്കു 2 മുതൽ പുലർച്ചെ 2 വരെയാണ്. ഇതിൽതന്നെ ഏറ്റവുമധികം തിരക്കേറിയ സമയം വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ്.
Post Your Comments