![ambulance](/wp-content/uploads/2019/08/ambulance-.jpg)
ഇടുക്കി: കനിവ് 108 സൗജന്യ ആംബുലന്‍സ് സേവനനത്തിന് ഇന്ന് തുടക്കം. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ചെറുതോണി ടൗണില്‍ വൈദ്യുതിമന്ത്രി എം.എം മണി നിര്‍വ്വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുഥ്യാതിഥിയായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയും വിശിഷ്ട സാന്നിധ്യമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും പങ്കെടുക്കും. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സമയബന്ധിതമായി പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രികളില്‍ എത്തിക്കുക എന്നുള്ളത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്റെ ഒന്നാംഘട്ടമായി സംസ്ഥാനത്തൊട്ടാകെ അത്യാധുനിക സൗജന്യ ആംബുലന്‍സുകളുടെ ശൃംഖല ഒരുക്കുന്നു. 108 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ കേന്ദ്രീകൃത കോള്‍സെന്ററിന്റെ സഹായത്തോടെ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. കനിവ് 108 എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പില്‍ വരുത്തുന്ന സൗജന്യ ആംബുലന്‍സ് ശൃംഖലയില്‍ അത്യാധുനിക ജീവന്‍ രക്ഷ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കിയിരിക്കുന്നു. ഇടുക്കിക്ക് അനുവദിച്ച 15 ആംബുലന്‍സുകളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്‌ളാഗ് ഓഫുമാണ് ചടങ്ങില്‍ നിര്‍വ്വഹിക്കുന്നത്.
Post Your Comments