കൊച്ചി: നോര്‍ക്ക റൂട്‌സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയായ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്. മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലാണ് പുതിയതായി സേവനം ആരംഭിക്കുന്നത്. നിലവില്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ഉള്ളത്.
അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെയും, വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളില്‍ നിന്നും അവരുടെ വീട്ടിലേയ്‌ക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്‌ക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് ഇത്. കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികള്‍ക്കും ഇനി ആംബുലന്‍സ് സേവനം ലഭ്യമാകും.
Post Your Comments