ഗാന്ധി നഗര്‍ : കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 20ആയി. ഗുജറാത്തിലെ സൂറത്തിൽ സാരസ്ഥാന മേഖലയിലുള്ള ഒരു കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന സെന്ററിൽ ഇന്ന് വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ 18യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തില്‍ എത്ര പേര് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
Surat Fire: Death toll in fire at at a coaching centre in Sarthana area rises to 20. #Gujarat https://t.co/L734RnzOje
— ANI (@ANI) May 24, 2019
അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. വേണ്ട സഹായങ്ങള്‍ നല്കാന് ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും പരിക്കേറ്റവര്‍ പെട്ടന്ന് സുഖപ്പെടട്ടേ എന്നും മോദി ട്വീറ്റ് ചെയ്തു.
Post Your Comments