ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഈ വർഷം മൂന്നിരട്ടിയിലേറെ വർധനവ് ഉണ്ടാകുമെന്ന് സൂചന. റമസാന്റെ അവസാനദിനങ്ങളും പെരുന്നാളും നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആളുകൾ പോകുന്നതും സ്കൂൾ അവധിക്കാലത്ത് യുഎഇയിലെത്തിയിരുന്ന കുടുംബങ്ങൾ തിരിച്ചുപോകുന്നതും മറ്റുമാണ് ടിക്കറ്റ് നിരക്ക് കുത്തനെ വർധിക്കാൻ ഇടയാകുന്നത്. കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റിന് നിലവിൽ 1600 മതൽ 1700 ദിർഹം വരെയാണ് നിരക്ക്. വരും ദിനങ്ങളിൽ ഇത് കൂടാനാണ് സാധ്യത.
അടുത്തകാലത്തായി വിനോദസഞ്ചാരികൾക്ക് പുറമേ, ബിസിനസ് ആവശ്യാർഥവും മറ്റും വൻതോതിൽ ആളുകൾ യുഎഇയിലേക്ക് വരുന്നുണ്ട്. ഇതും വിമാനങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായി. ജെറ്റ്, ഇൻഡിഗോ വിമാനങ്ങൾ സർവീസ് നിർത്തിയതിനാൽ കേരളത്തോടൊപ്പം ഇതര കേന്ദ്രങ്ങളിലേക്കും ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുണ്ട്.
Post Your Comments