തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിആര്‍ഐ ആണ് രാധാാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച വിമാനത്താവളത്തില്‍ വച്ച് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് വലിയ തട്ടിപ്പ് പുറത്തുവന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളില്‍ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു
കേസില്‍ വിമാനത്താവളത്തിലെ ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരാണ് സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍ന്‍സിക്ക് ലഭിച്ചത്.
Post Your Comments