ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനും കൊടു ഭീാകരനുമായ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ കശ്മീരിലെ ത്രാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് സാക്കിര്‍ മൂസ കൊല്ലപ്പെട്ടത്.
സാക്കിര്‍ മൂസ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ഒരു എകെ-47 തോക്കും റോക്കറ്റ് ലോഞ്ചറും കണ്ടെടുത്തു.
2013-ലാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സാക്കിര്‍ മൂസ 2016-ല്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയിരുന്നു. അതിനു ശേഷം ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സാക്കിര്‍ മൂസ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജമ്മു കശ്മീരിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും അധികൃതര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുകയും, കശ്മീര്‍ താഴ്വരയില്‍ ഇന്റര്‍നെറ്റ് ബന്ധം താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments