ഗാന്ധി നഗർ : വൻതീപിടിത്തത്തില്‍ 15പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിൽ സൂറത്തിൽ സാരസ്ഥാന മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ 18യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
#Visuals Gujarat: A fire broke out on the second floor of a building in Sarthana area of Surat; 18 fire tenders at the spot. More details awaited. pic.twitter.com/iY0O588Pom
— ANI (@ANI) May 24, 2019
15പേരുടെ മരണം സ്ഥിരീകരിച്ചതായും,മരണസംഖ്യ ഇനിയും ഉയരുമെന്നും സൂറത് പോലീസ് കമ്മീഷണർ സതീഷ് കുമാർ മിശ്ര പറഞ്ഞു. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
Extremely anguished by the fire tragedy in Surat. My thoughts are with bereaved families. May the injured recover quickly. Have asked the Gujarat Government and local authorities to provide all possible assistance to those affected.
— Narendra Modi (@narendramodi) May 24, 2019
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും പരിക്കേറ്റവര്‍ പെട്ടന്ന് സുഖപ്പെടട്ടേ എന്നും മോദി ട്വീറ്റ് ചെയ്തു.
Post Your Comments