ന്യൂഡൽഹി: തിളക്കമാർന്ന വിജയത്തിന് ശേഷം രൂപികരിക്കുന്ന പുതിയ മന്ത്രിസഭയിൽ പുതുമുഖക്കാർക്ക് സാധ്യത. ബംഗാളിൽ നിന്നുള്ള കൂടുതൽ പേർക്ക് മന്ത്രി പദവി ലഭിച്ചേക്കും. ഇത്തവണ വൻ വിജയമാണ് ബംഗാളിൽ ബിജെപി സ്വന്തമാക്കിയത്. 2014 ൽ 2 സീറ്റ് മാത്രമുണ്ടായിരുന്ന ബംഗാളിൽ ഇത്തവണ സീറ്റ് എണ്ണം 18 ആയി ഉയർത്താൻ അവർക്കായി. ആകെ 42 സീറ്റുകളാണ് ഇവിടെയുള്ളത്.
മമതാബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 22 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ 36 വർഷം സംസ്ഥാനം ഭരിച്ച സിപിഎം സംപൂജ്യരായി. രണ്ടു മുഖ്യ എതിരാളികൾക്കെതിരെ മികച്ച വിജയം നേടി വന്ന ബംഗാൾ നേതാക്കൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ഉയർന്ന പദവി ലഭിച്ചേക്കുമെന്നാണ് സൂചന.
രാഹുൽ ഗാന്ധിയെ അമേഠിയിൽ പരാജയപ്പെടുത്തിയ സ്‌മൃതി ഇറാനിക്കും മെച്ചപ്പെട്ട വകുപ്പ് ലഭിച്ചേക്കും. ഇവർ നേരത്തെ ടെക്‌സ്‌റ്റൈൽസ് മന്ത്രിയായിരുന്നു.
പ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നിവ ആർക്കൊക്കെ എന്നതാണ് ആകാംഷ.
മുൻ ധനമന്ത്രി അരുൺ ജെയ്‌റ്റിലി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലാണ്.
പ്രധാന മന്ത്രിയുമായി സ്വരച്ചേർച്ചയിലുള്ള നിധിൻ ഗഡ്കരിയെ ഏത് വകുപ്പിൽ പരിഗണിക്കുമെന്ന കാര്യത്തിലും ഇതേ ആകാംഷയുണ്ട്.
Post Your Comments