തൃശൂര്‍: തൃശൂര്‍ ആര്‍ക്കും കൊണ്ടുപോവാന്‍ കൊടുക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് ടി എന്‍ പ്രതാപന്. ബാലറ്റ് പെട്ടി തുറക്കുന്നതിനുള്ള ആകാംഷ വ്യക്തമാക്കുന്നതിനൊപ്പമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൃശൂര്‍ മണ്ഡലം എന്നും മതേതര നിലപാടുകള്‍ മുറുകെ പിടിച്ചിട്ടുള്ളതാണ്. ഒരിക്കലും വര്‍ഗീയതയ്ക്ക് തൃശൂര്‍ കൈകൊടുക്കില്ലെന്നും ടിഎന്‍ പ്രതാപന് വിശദമാക്കി.
മൂന്‍പ് തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ തൃശൂര്‍ എനിക്ക് വേണം എന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ, എനിക്ക് വേണം ഈ തൃശൂര്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
എനിക്ക് വേണം തൃശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പ് കുലുക്കിയായും പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ഇതിന് മറുപടി എന്ന രീതിയിലാണ് തൃശൂര്‍ ആര്‍ക്കും കൊണ്ടുപോവാന്‍ കൊടുക്കില്ലെന്ന് പ്രതാപന് വ്യക്തമാക്കിയത്.
Post Your Comments