
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍ 19 സീറ്റ് നേടാനായതില്‍ കോണ്‍ഗ്രസിന് ഇത് ആശ്വാസം. അര്‍ഹിച്ച വിജയമാണ് നേടാനായതെന്ന് കോട്ടയം ലോക്സഭാമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപതിടത്ത് വിജയിക്കുമെന്നാണ് നേതൃയോഗത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതെങ്കിലും ആലപ്പുഴ മാത്രം കൈവിട്ടിരിക്കുകയാണ്. ആലപ്പുഴയില്‍ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളില്‍ നേട്ടമുണ്ടാക്കാനായെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയാണ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്.
Post Your Comments